ബെംഗളുരു: കര്‍ണാടകയിലെ മാണ്ഡ്യയിലെ സിറ്റിങ് എംപിയായ സുമലതയ്ക്ക് മാണ്ഡ്യയില്‍ സീറ്റില്ല. മാണ്ഡ്യയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മത്സരിക്കും. മാണ്ഡ്യ ലോക്സഭാ മണ്ഡലം ജനതാദള്‍ എസ്സിനായി എന്‍ഡിഎ മാറ്റി വച്ചതാണ്.
എന്നാല്‍ മാണ്ഡ്യയില്‍ നിന്ന് തന്നെ മത്സരിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു സുമലത. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സുമലത തന്റെ അനുയായികളുടെ യോഗം വിളിച്ചു. ഇന്നത്തെ യോഗത്തിന് ശേഷം ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കും. ഇതിനിടെ തനിക്ക് സുമലതയുടെ ആശിര്‍വാദമുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ച് എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി.