മൂവാറ്റുപുഴ: യു.ഡി.എഫ്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ.ഡീന്‍ കുര്യാക്കോസിന്റെ വിജയത്തിനായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ബൂത്ത് കളിലും പ്രത്യേകം വനിതാ സ്ക്വാഡുകള്‍ക്ക് രൂപം നല്‍കുന്നതിന് മുവാറ്റുപുഴയില്‍ ചേര്‍ന്ന യു.ഡി.എഫ്.വനിതാ കണ്വന്ഷന് തിരുമാനിച്ചു. ബൂത്ത്തല സ്ക്വാഡുകള്‍ക്ക് പിന്നാലെ വനിതകളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേകം പ്രചരണ പരിപാടികളും സംഘടിപ്പിക്കും.
കണ്വന്ഷന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനില്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സിന്ധു ബെന്നി അദ്ധ്യക്ഷത വഹിച്ചു.കേരളാ കോണ്‍ഗ്രസ് (ജെ) ചെയര്മാന് അഡ്വ.ജോണി നെല്ലൂര്‍ ,മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്, കെ.പി.സി.സി.സെക്രട്ടറി ജയ്സണ്‍ ജോസഫ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, അഡ്വ. മിനിമോള്‍ മേരി പീറ്റര്‍,, ഷാഹിനാ പാലക്കാടന്‍, സാറാമ്മ ജോണ്‍, സോഫിയാബീവി.നസീമ മുസ, ജാന്‍സി ജോര്‍ജ്, ചിന്നമ്മ ഷൈന്‍, മേരി ബേബി.ഗിരിജാ ശിവന്, കെ.എം. റെജീന എന്നിവര്‍ പ്രസംഗിച്ചു.