കോട്ടയം: കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. ക്വാറം തികയാത്തതിനെ തുടര്‍ന്ന് അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാതെ തള്ളുകയായിരുന്നു. എല്‍ഡിഎഫിലെ 22 അംഗങ്ങള്‍ മാത്രമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. 8 അംഗങ്ങള്‍ ഉള്ള ബിജെപി പൂര്‍ണമായും വിട്ടുനിന്നു. കോട്ടയം നഗരസഭയില്‍ മൂന്ന് കോടി രൂപയുടെ പെന്ഷന് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിലാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. ഭരണസമിതി അറിഞ്ഞുള്ള തട്ടിപ്പ് എന്നായിരുന്നു ആരോപണം.
അഴിമതിക്കെതിരെ സമരം നടത്തിയ ബിജെപി യുഡിഎഫിന് അനുകൂലമായി നിന്നു എന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുക ആണ് വേണ്ടത് എന്നായിരുന്നു യുഡിഎഫ് നിലപാട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റൊരു പാര്‍ട്ടിയെയും സഹായിക്കില്ലെന്ന് ബിജെപി പറഞ്ഞു.
ഭരണ സ്തംഭനം ആരോപിച്ച് 2021 ലാണ് എല്‍ഡിഎഫ് ആദ്യ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസം പാസായെങ്കിലും ചെയര്‍ പേഴ്സണും യുഡിഎഫിന്റെ സ്വതന്ത്ര അംഗവുമായ ബിന്‍സി സെബാസ്റ്റ്യനെ ടോസില്‍ ഭാഗ്യം തുണച്ചു. യുഡിഎഫ് കൗണ്‍സിലറിന്റെ മരണത്തിന് പിന്നാലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ആരുടെയും ഭരണ നേട്ടത്തിന് കൂട്ടുനില്ക്കാന് ഇല്ലെന്ന് പറഞ്ഞ് ബിജെപി മാറിയതോടെ അന്നത്തെ അവിശ്വാസ പ്രമേയവും പരാജയപ്പെടുകയായിരുന്നു.