കോട്ടയം: കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള അച്ചു ഉമ്മന്റെ യാത്രയില്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഒപ്പം നില്‍ക്കുന്നുവെന്ന് ഭര്‍ത്താവ് ലീജോ ഫിലിപ്പ് പറഞ്ഞു. അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് അച്ചു ഉമ്മന്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ലീജോ ഫിലിപ്പ് രംഗത്തെത്തിയത്.
ലീജോ ഫിലിപ്പിന്റെ വാക്കുകള്‍
‘ഒരു കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള എന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയില്‍ ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ ഒപ്പം നില്ക്കുന്നു. തുടക്കം മുതല്‍, അചഞ്ചലമായ അഭിമാനത്തോടെയും ബഹുമാനത്തോടെയും ഞാന്‍ അവര്‍ക്ക് പൂര്‍ണപിന്തുണയുമായുണ്ട്. അശ്രാന്തമായ അര്‍പ്പണബോധത്തിന്റേയും സര്‍ഗ്ഗാത്മകതയുടേയും തെളിവാണ് അവളുടെ നേട്ടങ്ങള്‍. നിലവില്‍ അവര്‍ക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ അസത്യമാണ്. ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെയും നിലപാടിന്റേയും ഫലമാണ് അച്ചുവിന്റെ വിജയം. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള അച്ചുവിന്റെ യാത്രയില്‍ ഞാനും കുട്ടികളും ഏറ്റവും അഭിമാനത്തോടെ അവള്‍ക്കൊപ്പമുണ്ടായിരുന്നു. ഇനിയും അത് തുടരും.’ ലീജോ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
അച്ചു ഉമ്മന്‍ പരാതി നല്കി.
അതിനിടെ സൈബര്‍ ആക്രമണത്തില്‍ അച്ചു ഉമ്മന്‍ പരാതി നല്കി. പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലുമാണ് പരാതി നല്‍കിയത്.