കൊച്ചി:മുന്‍ എംപി ജോയ്സ് ജോര്‍ജ്ജിന്റെ പിഎ സതീഷിനെ സ്റ്റാഫാക്കിയ ഹൈബി ഈഡന് എംപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ യൂത്ത് കോണ്‍ഗ്രസ് പൊങ്കാല. തുറന്നകത്ത് എന്നപേരില്‍ പ്രചരിക്കുന്ന കത്ത് കോണ്‍ഗ്രസുകാരും ഏറ്റെടുത്തതോടെ ഹൈബി പ്രതിസന്ധിയിലായി. പ്രമുഖ പുരോഗിതന്റെ ഇടപെടലിലാണത്രേ ഹൈബിക്ക് സ്റ്റാഫായി മുന്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്റെ സ്റ്റാഫിലുണ്ടായിരുന്ന സതീശ് കമല്‍ എത്തിയതെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റ് എം സി വിനയന്റെ കത്താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
കത്തിങ്ങനെ
ഹൈബി ഈഡന് MPഅറിയുന്നതിന് :-
മിസ്റ്റര്‍ ഹൈബി ഈഡന് താങ്ങള് മുന്‍ LDF MP ആയിരുന്ന ജോയ്സ് ജോര്‍ജിന്റ പേഴ്സണല്‍ സ്റ്റാഫും കമ്മ്യൂണിസ്റ്റ് കാരനുമായ സതീഷ് കമല്‍ എന്ന വ്യക്തിയെ താങ്കള്‍ പേഴ്സണല്‍ സ്റ്റാഫാക്കി നിയമിച്ചതില്‍ പ്രതിക്ഷേധിച്ച് ഒത്തിരി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, KSU പ്രവര്‍ത്തകര്‍ നവ മാധ്യമങ്ങളില്‍ വിമര്‍ശിച്ചതിനെ താങ്ങള് മറുപടിയായി നല്കിയ ന്യായീകരണ പോസ്റ്റും ശബ്ദ സന്ദേശവും കേട്ടിരുന്നു. അതില്‍ താങ്കള്‍ പറയുന്നത് ഈ പറയുന്ന വ്യക്തി DYFi യിലൊ SFi ലൊ അംഗമല്ല എന്ന് ഒരു പാര്‍ട്ടിക്കാരനാകാന്‍ മെമ്പര്‍ഷിപ്പ് വേണമെന്ന് നിര്‍ബന്ധണ്ടോ സതീഷിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് കണ്ടാല്‍ തന്നെ മനസിലാകും സതീഷ് ഒരു പക്കാ കമ്മ്യൂണിസ്റ്റ് കാരനാണ് എന്ന്. പിന്നെ സതിഷ് ഒരു കമ്മ്യൂണിസ്റ്റ് കാരനാണോ എന്ന് അദ്ദേഹത്തിന്റെ വീട് ഇരിക്കുന്ന തൊടുപുഴ ഭാഗത്തെ കോണ്ഗ്രസ്ക്കാരോട് ചോദിച്ചാല്‍ കൃത്യമായി പറഞ്ഞ് തരും.
പിന്നെ സതീഷിനെ CPM പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് ജോയ്സ് ജോര്‍ജ് സ്റ്റാഫക്കി മാറ്റിയതും.പിന്നെ താങ്കള്‍ പറയുന്നു താങ്കള്‍ക്ക് MP ഓഫീസിലെ വര്‍ക്ക് നടക്കാന്‍ എഫിഷ്യന്റ് ആയ ഒരു ആളെ വേണമായിരുന്നു എന്ന് താങ്കളുടെ മണ്ഡലമായ എറണാകുളത്തെ മുന്‍ MP KV തോമസിന്റെ അടക്കം ഒത്തിരി മുന്‍ MP മാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ നിലവില്‍ ജോലി ഇല്ലാതെ നില്‍ക്കുന്നുണ്ട് എന്ന് മറക്കരുത്. പിന്നെ ഈ പറയുന്ന സതീഷും എഫിഷ്യന്റ് ആയത് ജോയിസിന്റ സ്റ്റാഫായതിന് ശേഷമാണ് ഒത്തിരി വിദ്യാഭ്യാസ സമ്പന്നരായ ചെറുപ്പക്കാര്‍ താങ്കള്‍ക്ക് വേണ്ടി പണിയെടുത്ത യൂത്ത് കോണ്‍ഗ്രസ് KSU ക്കാര് ഇവിടെ ഉണ്ടായിരുന്നു എഫിഷ്യന്റ് ആയിട്ടുള്ളവര്‍.
ഇനി അത് താങ്കള്‍ ഇല്ല എന്ന് പറഞ്ഞാല്‍ താങ്കള്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തില്‍ കഴിവുള്ളവര്‍ ഇല്ല എന്ന് പറയുന്നതിന് തുല്യമാകും. താങ്കള്‍ ഒരു കാര്യം മറക്കരുത് മൊബൈല്‍ ഫോണും, വാട്ട്സപ്പും, ഫെയ്സ് ബുക്കും ഇല്ലാത്ത കാലഘട്ടത്തില്‍ എറണാകുളത്ത്ക്കാര് സ്വന്തം കുടുംബാഗത്തെ പോലെ സ്നേഹിച്ച് കൂടെ നിര്‍ത്തിയ ഒരു ജനപ്രതിനിധി ഉണ്ടായിരുന്നു ലാന്റ് ഫോണ്‍ എന്ന സാങ്കേതിക സംവിധാനം മാത്രം ഉണ്ടായിരുകാലത്ത് എറണാകുളത്തെ കോണ്ഗ്രസ്കാരുടെയും ജനങ്ങളുടെയും പ്രശ്നത്തിന് ഏത് സമയത്തും ഓടി എത്തിയിരുന്ന ജോര്‍ജ് ഈഡന് എന്ന പ്രിയ നേതാവ്. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ ഇത്ര ആധികാരികമായി പറയാന്‍ കാരണം ഞാന്‍ എറണാകുളത്തെ എളമക്കരയില്‍ എന്റെ 15 വയസ് വരെ പ്രായമുളള സമയത്ത് താമസിക്കുന്ന കാലഘട്ടത്തില്‍ ഞാന്‍ അടക്കമുള്ള ഒത്തിരി ആളുകളെ വല്ലാതെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ഞാന്‍ ഈ പറഞ്ഞ ജോര്‍ജ് ഈഡന് എന്ന താങ്കളുടെ പിതാവ്. (നിലവില്‍ ഞാന്‍ മുവാറ്റുപുഴയിലാണ് താമസം ) അദ്ദേഹമടക്കം ഒത്തിരിപ്പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് എറണാകുളം UDF കോട്ടയായി മാറിയത്. അUDF കോട്ടയില്‍ നിന്നാണ് നിങ്ങള്‍ ജയിച്ചു കയറിയത് എന്ന് മറക്കരുത്. നിങ്ങളെപ്പോലെ ഒരു യുവ നേതാവ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ശരിയല്ല അത് നമ്മുടെ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ മനോവീര്യം ഇല്ലാതാക്കും അത് കൊണ്ട് ഇടുക്കി പാര്ലമെന്റമണ്ഡലത്തില് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നോക്കിയ ജോയ്സ് ജോര്‍ജ് എന്ന കാട്ട് കള്ളന്റെ സ്റ്റാഫിനെ താങ്കളുടെ സ്റ്റാഫാക്കിയ നടപടി പിന്‍വലിക്കുക
എന്ന്
എം സി വിനയന്, യൂത്ത് കോണ്‍ഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റ്