കോണ്‍ഗ്രസിനെ തകര്‍ത്തത് ഗ്രൂപ്പുകളാണെന്ന് സോണിയാ ഗാന്ധിയോട് മുല്ലപ്പള്ളി രാമചന്ദ്രന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും താന്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ടാണെന്നും മുല്ലപ്പള്ളി തുറന്നു പറഞ്ഞു. ഗ്രൂപ്പുകള്‍ തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് ചൂണ്ടിക്കാട്ടി മുമ്പ് മുല്ലപ്പള്ളി സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇത് തന്റെ രാജികത്ത് തന്നെയായി പരിഗണിക്കണമെന്നാണ് മുല്ലപ്പള്ളി സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുന്നത്.
ഇന്നലെ നടന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുത്തിരുന്നില്ല. ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചതിനാലാണ് താന്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്ന് മുല്ലപ്പള്ളി വിശദീകരിച്ചു. സാങ്കേതിക അര്‍ത്ഥത്തില്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതെന്നാണ് ഇന്നലെ മുല്ലപ്പള്ളി പറഞ്ഞിരുന്നത്. പരാജയത്തിന്റെ പേരില്‍ തന്നെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നതിലും മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി ഇന്നലത്തെ യോഗം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെക്കുന്നതിനായി ഹൈക്കമാന്‍ഡിനെ അറിയിക്കുന്നത്. എന്നാല്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ തുടരാനായിരുന്നു നിര്‍ദ്ദേശം.
അധ്യക്ഷ പദവി സംബന്ധിച്ച ചര്‍ച്ചകളെല്ലാം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും വലിയ ചര്‍ച്ചയായിരുന്നു. മുല്ലപ്പള്ളിയുടെ രാജിസന്നദ്ധത സ്ഥിരീകരിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് മുല്ലപ്പള്ളിയെന്നും എന്നാല്‍ അദ്ദേത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം അസ്ഥാനത്താണെന്നും രമേശ് ചെന്നിത്തല പറയുന്നു. വ്യക്തി, നേതാവ് എന്നീ നിലകളില്‍ മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരളത്തിന് സാധിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.