കരുനാഗപ്പള്ളി: തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി പന്മന ആശ്രമവും മാതാ അമൃതാനന്ദമയീമഠവും സന്ദര്‍ശിച്ചു. പന്മന മഠാധിപതി പ്രണവാനന്ദതീര്ഥപാദരുടെ അനുഗ്രഹം നേടിയ ശേഷം ചട്ടമ്പി
സ്വാമികളുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
വള്ളിക്കാവിലെത്തിയ തുഷാര്‍ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. ബിഡിജെഎസ് കൊല്ലം ജില്ലാ പ്രസിഡന്റ് എ. സോമരാജന്, ജില്ലാ വൈസ് പ്രസിഡന്റ് സുശീലന്, ബിഡിജെഎസ് സംസ്ഥാന നേതാക്കളായ പത്മകുമാര്‍, സുഭാഷ് വാസു, സിനില്‍ മുണ്ടപ്പള്ളി, പച്ചയില്‍ സന്ദീപ്, ശോഭനന്, പ്രേമചന്ദ്രന് കാഞ്ഞിരക്കാട്ട് തുടങ്ങിയവര്‍ തുഷാറിനെ അനുഗമിച്ചു. പന്മന ആശ്രമത്തിലെത്തിയ തുഷാറിനെ എസ്എന്‍ഡിപി യോഗം ചവറ യൂണിയന് ബോര്‍ഡ് മെമ്ബര്‍ തട്ടാശ്ശേരി രാജു ആശ്രമത്തിലേക്ക് സ്വീകരിച്ചു.