തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വയനാട് ലോക്സഭാ മണ്ഡലം കാട്ടി വഴിതെറ്റിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ആനത്തലവട്ടം ആനന്ദന്. ആരാണ് മുഖ്യശത്രു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം പ്രസക്തമാണ്.
രാഹുല്‍ വരുകയോ പോവുകയോ തോല്‍ക്കുകയോ ചെയ്യട്ടെ, ഇടതുപക്ഷം വയനാട്ടില്‍ ജയിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ബിജെപി മത്സരിക്കാത്ത മണ്ഡലത്തിലേക്കാണ് രാഹുല്‍ ഗാന്ധിയെ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ ക്ഷണിച്ചത്. മുഖ്യ ശത്രു ആരാണെന്ന് പ്രതിപക്ഷ കക്ഷികളും രാഹുല്‍ ഗാന്ധിയോട് ചോദിച്ചു. ഉമ്മന്‍ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടേയും ഗ്രൂപ്പ് കളിയാണ് രാഹുല്‍ ഗാന്ധിയെ വഴിതെറ്റിച്ചതെന്നും ആനത്തലവട്ടം പറഞ്ഞു.