ചെറിയാന് ഫിലിപ്പ് രണ്ട് പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. നാളെ കോണ്‍ഗ്രസില്‍ ചേരും. 11 മണിക്ക് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. കഴിഞ്ഞ കുറെ ദിവസങ്ങളില്‍ ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു.
രണ്ട് പതിറ്റാണ്ട് മുന്‍പാണ് ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സഹയാത്രികനാകുന്നത്. പ്രത്യേകിച്ച് സിപിഐഎമ്മിന്റെ സഹയാത്രികനായി തുടരുകയായിരുന്നു. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായിരുന്നു ചെറിയാന് ഫിലിപ്പ്. തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐഎംഎം വേണ്ട പരിഗണന നല്‍കുന്നില്ല എന്ന അദ്ദേഹത്തിന്റെ വിലയിരുത്തലില്‍ അദ്ദേഹം പാര്‍ട്ടി മാറുകയായിരുന്നു.
അതേസമയം അദ്ദേഹത്തെ തിരികെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തക സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ശക്തി പകരുമെന്നും ചെന്നിത്തല പറഞ്ഞു.
സംഘടനാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതീവ ശ്രദ്ധ വേണമെന്നും ജനപിന്തുണയുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നു വരാനുള്ള അവസരമായി സംഘടനാ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.