പാലായില്‍ വോട്ട് മറിച്ച സംഭവത്തില്‍ പ്രതികരിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പാലായില്‍ വോട്ടു മറിച്ചിട്ട് ബിജെപി കുറ്റം ബിഡിജെഎസിന്റെ തലയില്‍ വെയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി പറയുന്നു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടി കൊണ്ടു നടക്കാനുള്ള പ്രാപ്തിയുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. അവര്‍ക്ക് പോലും കൂട്ടായ്മയില്ല. മുന്നണയിലെ ഘടകകക്ഷികള്‍ ഒരോരുത്തരായി പോയി.ഘടക കക്ഷികളെ ഞെക്കി പുറത്തു ചാടിക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്.
ബിജെപിയില്‍ വിഭാഗീയതയാണ് നടക്കുന്നത്.ഐക്യമില്ല. പാലായിലെ തിരഞ്ഞെടുപ്പ്് തന്നെ ഉത്തമ ഉദാഹരണമാണ്.ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ പാര്‍ടിയില്‍ നിന്നും പുറത്താക്കല്‍ നടന്നു.പാലായില്‍ ബിജെപിക്കാര്‍ വോട്ടു മറിച്ചിട്ട് അതിന്റെ കുറ്റം ബിഡിജെഎസിന്റെ തലയില്‍ വെയ്ക്കാനാണ് ശ്രമിക്കുന്നത്.ഇത്തരത്തില്‍ തങ്ങളുടെ കുറ്റം മറച്ചു വെച്ചുകൊണ്ട് കൂടെ നില്‍ക്കുന്നവരെ നുള്ളിയും മാന്തിയും നോവിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.പാലായില്‍ ബിജെപിയുടെ മുഴുവന്‍ വോട്ടും കിട്ടിയോ എന്ന് ബിജെപിക്കാര്‍ വ്യക്തമാക്കണം. എന്തുകൊണ്ട് അവരുടെ പ്രസിഡന്റ് രാജിവെച്ചു പോയി അല്ലെങ്കില്‍ നടപടിയെടുത്ത് പുറത്താക്കി. ഇതിനുത്തരം പറയണമെന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് കുലം കുത്തിയാണെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.അടൂര്‍ പ്രകാശ് എങ്ങനെയാണ് അവിടെ നേരത്തെ സ്ഥാനാര്‍ഥിയായെന്നും മന്ത്രിയായെന്നും മന്ത്രിയായപ്പോള്‍ നല്ല വകുപ്പ് കിട്ടാന്‍ എന്തൊക്കെ ചെയ്തുവെന്നും തനിക്ക് നല്ലതുപോലെ അറിയാം.ഇപ്പോള്‍ അദ്ദേഹം അവിടെ പറയുന്നത് ഈഴവ സമുദായത്തിന് സീറ്റ് നല്‍കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് മതേതര പാര്‍ടിയാണെന്നുമാണ്. സ്വന്തം കാര്യം വരുമ്ബോള്‍ ജാതി പറയുകയും മറ്റൊരാളുടെ കാര്യം വരുമ്ബോള്‍ മതേതരത്വം പറയുകയും ചെയ്യുന്നത് ശരിയല്ല.കോന്നിയിലേത് സുകുമാരന്‍ നായരുടെ സ്ഥാനാര്‍ഥിയാണെന്ന് പറയപ്പെടുന്നു.സുകുമാരന്‍ നായര്‍ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞിട്ട് അവര്‍ നോമിനേറ്റ് ചെയ്തതയാളാണ് എന്നാണ് കേള്‍ക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.മഹാഭൂരിപക്ഷം ഹിന്ദുവിഭാഗത്തില്പ്പെടുന്നവര് ഉള്ളിടത്ത് ഭുരിപക്ഷസമുദായത്തില് നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് അരുര് അടക്കമുള്ള സ്ഥലങ്ങളിലേക്കായി താന്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അരൂരില്‍ ആ പരിഗണന ഒരു പാര്‍ടിയും നല്‍കിയിട്ടില്ല.ഷാനിമോള്‍ ഉസ്മാനെ അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് കാന്തപുരം പറഞ്ഞിട്ടാണെന്ന് കേള്‍ക്കുന്നുണ്ട്. അത് ശരിയാണോയെന്ന് തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.