ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് ടി.ജെ. വിനോദും വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറും കോന്നിയില്‍ പി മോഹന്‍രാജും അരൂരില്‍ ഷാനിമോള്‍ ഉസ്മാനുമാണ് സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ ദിവസം രാത്രി കൈമാറിയ പട്ടിക അംഗീകരിച്ചാണ് ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീനെ മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കോന്നിയില്‍ റോബിന് പീറ്ററെ സ്ഥാനാഥിയാക്കാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ച അടൂര്‍ പ്രകാശ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി പത്തനംതിട്ട ഡിസിസി രംഗത്തെത്തിയതോടെയാണ് പി മോഹന്‍രാജിന് നറുക്ക് വീണത്.