തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടൻ വിജയ്. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ്, രാഷ്ട്രീയ പ്രവേശത്തിനുശേഷമുള്ള കൃത്യമായ നിലപാട് താരം വ്യക്തമാക്കിയത്.തമിഴ്നാടിന് വേണ്ടത് നല്ല നേതാക്കളാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണമെന്നും വിജയ് പറഞ്ഞു.
ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണമെന്ന് വിജയ് പറഞ്ഞു.അതാണ് എന്റെ ആഗ്രഹം. തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാൻ. സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാൻ’’– കുട്ടികളോടു വിജയ് പറഞ്ഞു.ചടങ്ങിനെത്തിയ വിജയ് വേദിയിൽ ഇരിക്കാതെ കുട്ടികളോടൊപ്പം സദസിലാണ് ആദ്യം ഇരുന്നത്. പ്രബലജാതിക്കാരായ സഹപഠികൾ മർദിച്ച ദളിത് വിദ്യാർത്ഥിക്കൊപ്പമാണ് വിജയ് ഇരുന്നത്.