പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ കരുത്തും സംഘ ശക്തിയും വിളിച്ചോതി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയില്‍ തുടക്കം.
രാവിലെ പി ബിജു നഗറില്‍ (പത്തനംതിട്ട ശബരിമല ഇടത്താവളം) സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പതാക ഉയര്‍ത്തി. ഡോ. സുനില്‍ പി ഇളയിടം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. 635 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം, ജനറല്‍ സെക്രട്ടറി അബോയ് മുഖര്‍ജി, ജോയിന്റ് സെക്രട്ടറി പ്രീതി ശേഖര്‍ എന്നിവര്‍ സമ്മേളനത്തിലുണ്ട്.
‘വര്‍ഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ യുവജന ഐക്യം’ എന്ന വിഷയത്തില്‍ 29ന് വൈകിട്ട് നടക്കുന്ന സെമിനാര്‍ ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന പൊതുസമ്മേളനം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.