സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് വിളിച്ചു. നിരവധി തവണ ഫ്ളാറ്റിലേക്ക് വിളിച്ചിട്ടും താന്‍ തനിച്ച് പോയില്ല. സ്പീക്കറുടെ താത്പര്യങ്ങള്‍ക്ക് കീഴ്പ്പെടാത്തതിനാല്‍ മിഡില്‍ ഈസ്റ്റ് കോളജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന മൊഴി നല്‍കിയതായി ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ മൊഴിയെന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാവുന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴ്ന്നുവെന്നായിരുന്നു പി. ശ്രീരാമകൃഷ്ണന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കൊടുത്തതാണെന്ന മട്ടില്‍ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുകയാണെന്നും സ്പീക്കര്‍ പ്രതികരിച്ചു.
അതേസമയം സ്പീക്കര്‍ക്ക് എതിരെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.