മൂവാറ്റുപുഴ: കേരളത്തിലെ സ്ത്രീ സമൂഹത്തെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഭരണകാലത്ത് സി.പി.എം. ഓഫീസുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കേരള കോണ്‍ (ജേക്കബ്) സംസ്ഥാന ഉപാദ്ധ്യക്ഷത ഡെയ്സി ജേക്കബ് പ്രസ്താപിച്ചു. കേരള കോണ്‍ (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിന്‍സെന്റ് ജോസഫ് നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥയുടെ മൂന്നാം ദിവസത്തെ സമാപന സമ്മേളനം കല്ലൂര്‍ക്കാട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ഇന്ത്യയിലെ മതേതരത്വം നിലനിര്‍ത്തുവാനും രാജ്യത്ത് സ്ത്രീകള്ഹമായ പരിഗണന ലഭിക്കുവാനും വനിതാ സംവരണ ബില്‍ പാസ്സാക്കുവാനും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ ആവശ്യമാണെന്നും ഡെയ്സി ജേക്കബ് ചൂണ്ടിക്കാട്ടി.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് തങ്കച്ചന് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റന് വിന്‍സെന്റ് ജോസഫ്, വൈസ് ക്യാപ്റ്റന്മാരായ ടോമി പാലമല, സുനില്‍ ഇടപ്പലക്കാട്ട്, ജാഥാ അംഗങ്ങളായ ആന്റണി പാലക്കുഴി, ഷാജി കൂത്താട്ടുകുളം, ജോമോന് കുന്നുംപുറം, ബിനോയി താണുകുന്നേല്, പി.എന്‍. കുട്ടപ്പന്‍പിള്ള, കൊച്ചുത്രേസ്യാ വര്‍ഗീസ്, ജോളി താണിക്കല്‍ ഡോമി ചെറപ്പുറം, രാജു പള്ളിക്കാത്തടം, ജോയി പ്ലാന്തോട്ടം, ടിബിന്‍ തങ്കച്ചന്, അജാസ് പായപ്ര, ഷാജി നിരോലിക്കല്, ജാന്‍സി ജോര്‍ജ്, ജോളി ഉലഹന്നാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജാഥ വെള്ളിയാഴ്ച രാവിലെ 9.30 ന് പായിപ്ര കവലയില്‍ മുസ്ലീം ലീഗ് ജില്ലാപ്രസിഡന്റ് കെ.എം. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്യും. വിവിധ മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകിട്ട് 6 ന് പിറവം നിയോജക മണ്ഡലത്തിലെ കൂത്താട്ടുകുളത്ത് സമാപിക്കും. സമാപന സമ്മേളനം പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.