കൊല്ലം: ആര്.എസ്.പിക്കോ തനിക്കോ സിപിഎമ്മിനോട് അന്തമായ വിരോധമില്ലെന്നും അവരുടെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് വിയോജിപ്പെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. വ്യക്തിപരമായി അടുപ്പമുള്ള നേതാക്കള്‍ നിരവധി സിപിഐഎമ്മില്‍ ഉണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
എഎ അസീസ്, പ്രേമചന്ദ്രന്, ഷിബു ബേബി ജോണ്‍ എന്നിവരില്‍ മാത്രമായി ചുരുങ്ങിയ പാര്‍ട്ടിയാണ് ആര്‍എസ്പി എന്നായിരുന്നു സി പിഎമ്മിന്റെ വിമര്‍ശനം. എന്നാല്‍ സിപിഎമ്മില്‍ ഇപ്പോള്‍ ഏകാധിപത്യമാണെന്ന് ഷിബു കുറ്റപ്പെടുത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ലക്ഷ്യം അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആരംഭിച്ചതായും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.