കൊച്ചി: ലൈംഗികാരോപണം നേരിടുന്ന നടന് മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാര്‍ ആരാണെന്ന് പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നോക്കാതെ നടപടി വേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. കോണ്‍ക്ലേവ് നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കതകിന് മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്. സിനിമയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മാണം നടത്തണം. സജി ചെറിയാനെ പുറത്താക്കിയില്ലെങ്കില്‍ പിണറായി വിജയനെ കൊണ്ട് പോകുമെന്നും അദ്ദഹം പറഞ്ഞു. കെപിസിസി ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുരളീധരന് വെളിപ്പെടുത്തി.