തിരുവനന്തപുരം: മുകേഷിന്റെ രാജി സംബന്ധിച്ച് മുകേഷും സിപിഎമ്മും തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സിനിമ മേഖലയാകെ കുറ്റക്കാരെന്ന തോന്നല്‍ ഉണ്ടാക്കിയത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജിവയ്ക്കാതിരിക്കാന്‍ സിപിഎം ഉന്നയിക്കുന്നത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ നടപടിയെടുത്തില്ല എന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുണ്ടായ ആരോപണങ്ങളില്‍ സംഘടനാ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ദോസ് കുന്നപ്പള്ളിയുടെ കേസിലെ ജഡ്ജമെന്റ് വന്നപ്പോഴാണ് കേസിന് മറ്റൊരു വശം കൂടിയുണ്ടെന്ന് മനസിലായത്. എല്‍ദോസിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. ആറ് മാസം പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനത്തില്‍ നിന്നും മാറ്റി. ഇതിനിടെയാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വരുന്നതെന്നും ഇതോടെയാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിനെ പരോക്ഷമായി പിന്തുണച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചു. വാര്‍ത്തകള്‍ മൂടിവയ്ക്കണമെന്നാണോ സുരേഷ് ഗോപി പറയുന്നത്. സഹപ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതിയോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.