പാലക്കാട്: ജില്ലയില്‍ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി മരവിപ്പിച്ചു. പട്ടികയ്ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി നടപടി. പുനഃപരിശോധനയ്ക്ക് ശേഷം ഒരാഴ്ചക്കകം പട്ടിക പൂര്‍ത്തിയാക്കാന്‍ കെപിസിസി നിര്‍ദേശം നല്കി.
മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ ജില്ലയില്‍ ഉള്‍പാര്‍ട്ടി പോരിന് തുടക്കമായിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരാതി നല്‍കുകയായിരുന്നു.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയ്ക്ക് കത്തയച്ചിരുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ചാണ്ടി ഉമ്മനും ആവശ്യപ്പെട്ടിട്ടുണ്ട്.