പത്തനംതിട്ട: പി സി ജോര്‍ജ്ജ് വാ പോയ കോടാലിയാണന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. , ബിജെപി ഷോണ്‍ ജോര്‍ജ്ജിനെയാണ് ലക്ഷ്യമിട്ടത്. പി സി ജോര്‍ജ്ജ് കാലഹരണപ്പെട്ട സാധനമാണ്, പി സി ജോര്‍ജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവിയാണെന്നും ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ എതിര്‍ക്കാന്‍ കരുത്തനായ നേതാവാണ് കെ സുരേന്ദ്രനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും കൊള്ളാനോ തള്ളാനോ എസ്എന്‍ഡിപിയില്ല. മൂന്ന് മുന്നണികളുടേയും പ്രചരണം ശക്തമാണ്. ആര് വീഴും ആര് വാഴും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് കൊണ്ടുപോകാന്‍ കഴിവില്ല. മുഖ്യമന്ത്രിക്ക് ആന്റണി രാജുവിനെയായിരുന്നു പ്രിയം. പറഞ്ഞ തീരുമാനങ്ങള്‍ ഗണേഷ് കുമാറിന് മാറ്റേണ്ടി വന്നു. ബാലകൃഷ്ണ പിള്ളയുടെ മകനല്ലേ വിത്ത് ഗുണം പത്ത് ഗുണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
https://youtu.be/IegG8cFz-k0