ഇടുക്കി : നരേന്ദ്ര മോദിയുടെ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഒരോ വര്‍ഷവും 2 കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന ഗ്യാരണ്ടി നല്കി അധികാരത്തില്‍ എത്തിയ മോദി സര്‍ക്കാര്‍ ഭാരതത്തിലെ യുവാക്കളെയും വഞ്ചിച്ചു. മോദിയുടെ പത്ത് വര്‍ഷത്തെ ഭരണം ഇന്ത്യയില്‍ കൂടുതല്‍ യുവാക്കളെ തൊഴില്‍ രഹിതരാക്കി മാറ്റി. വണ്ടിപ്പെരിയാറില്‍ നടന്ന യുഡിഎഫ് പീരുമേട് കണ്‍വെന്‍ഷനില്‍ ഉദ്ഘടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എംപി ഫണ്ട് പാഴക്കിയെന്നത് ഇടതുപക്ഷത്തിന്റെ വ്യാജ ആരോപണം മാത്രമാണെന്ന് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മുന്‍ എം.പി ചെലവഴിക്കാത്ത 1.92 കോടി രൂപ ഉള്‍പ്പെടെ 19.45 കോടി രൂപയുടെ 353 പദ്ധതികള്‍ എംപി ഫണ്ട് വഴി ഭരണാനുമതി ലഭ്യമായതായി ഡീന്‍ പറഞ്ഞു. കോവിഡ് രൂക്ഷമായ കാലത്ത് ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയത് എംപി ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ്. നുണ ആവര്‍ത്തിച്ചു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇടതുപക്ഷം ഉപയോഗിക്കുന്നതെന്ന് ഡീന്‍ ആരോപിച്ചു.
ആന്റണി ആലഞ്ചേരി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ സിറിയക്ക് തോമസ്, കെ.എം.എ ഷുക്കൂര്‍, എസ് അശോകന്, സി.പി മാത്യൂ, എ.കെ മണി, റോയി കെ പൗലോസ്, ജോയി വെട്ടിക്കുഴി, ഇ.എം അഗസ്തി, ഇബ്രാഹിംക്കുട്ടി കല്ലാര്‍, ജോയി തോമസ്, എം.ജെ ജേക്കബ്ബ്, ജി. ബേബി, തോമസ് രാജന്, സുരേഷ് ബാബു, എം.എന്‍ ഗോപി, കോശി, മുഹമ്മദ് ഷാജി, ബിജു പോള്‍, എല്‍. രാജന്, അബ്ദുള്‍ അസീസ്, ജി. വര്‍ഗ്ഗീസ്, ആന്റണി കുഴിക്കാട്ട്, ബിനു ജോണ്‍, ഷാജി പൈനാടത്ത്, പി.ആര് അയ്യപ്പന്, അബ്ദുള്‍ റഷീദ്, ആര് ഗണേഷ്, ബെന്നി പെരുവന്താനം, റോബിന് കാരക്കാട്ട്, ജോര്‍ജ് ജോസഫ്, അരുണ്‍ പൊടിപ്പാറ, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.