ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ കറുത്ത വസത്രവും മാസ്കും ധരിച്ചെത്തിയ പ്രതിപക്ഷ എം പി മാരുടെ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭിച്ചു.
ബഹളത്തിൽ സഭാനടപടികള്‍ പൂർണ്ണമായി തടസ്സപ്പെട്ടു. ഒരു മിനുട്ട് മാത്രമാണ് ഇരുസഭകളും ചേര്‍ന്നത്. ലോക്സഭ നാല് മണിവരെയും രാജ്യസഭ രണ്ട് മണിവരെയും നിര്‍ത്തിവെച്ചിരിക്കുകയാണ്. കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതിന് മറ്റ് പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഹൈബി ഈഡന് എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.