മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍ രാജിവച്ചു. ഇന്ന് രാവിലെ പഞ്ചായത്ത് സെക്രട്ടറി കെ.എച്ച് ഷാജി മുമ്പാകെയാണ് രാജി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം മറ്റൊരു അംഗത്തിന് നല്കുവാന് ധാരണയുണ്ടായിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് സോബി രാജിവച്ചത്. കോണ്‍ഗ്രസിലെ നജീ ഷാനവാസ് മുന്‍ധാരണ പ്രകാരം വൈസ് പ്രസിഡന്റ് ആകും.
പത്താം വാര്‍ഡ് അംഗം സിപിഐയിലെ ദീപ റോയിയാണ് അടുത്തിടെയാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ അട്ടിമറിയിലൂടെ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആയിരുന്ന പി എം അസീസ് ഇടത് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡണ്ടായത്. എല്‍ഡിഎഫിന് സിപിഎം 8, സിപിഐ 1 , കോണ്‍ഗ്രസ് വിമതന് 1 എന്നിങ്ങനെയാണ് കക്ഷി നില. ദീപ റോയിയുടെ രാജിയോടെ ഇടത് അംഗസംഖ്യ പത്തായി കുറഞ്ഞു. യുഡിഎഫില്‍ കോണ്‍ഗ്രസിന് എട്ടും ലീഗിന് മൂന്ന് അംഗങ്ങളാണ് ഉള്ളത്. പ്രസിഡന്റ് പി എം അസീസിനെതിരെ മുന്‍ പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നല്കിയ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള കേസ് ഇലക്ഷന് കമ്മീഷന്റെ പരിഗണനയിലാണ്.