ബിജെപിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എപി അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍, അരവിന്ദ് മോനോന് തുടങ്ങി മൂന്ന് മലയാളികള്‍ പട്ടികയില്‍ ഇടംപിടിച്ചു. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന്, ഒടുവില്‍ ബിജെപിയില്‍ എത്തിയ എപി അബ്ദുല്ലക്കുട്ടിയെ ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി പുനസംഘടിപ്പിച്ചത്.
എ. പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്കാണ് തെരഞ്ഞെടുത്തത്. ടോം വടക്കന്‍ ദേശീയ വക്താവാകും. ഡല്‍ഹിയില്‍ നിന്നുള്ള അരവിന്ദ് മോനോന് ദേശീയ സെക്രട്ടറിയായും പട്ടികയില്‍ ഇടംനേടി. അഹമ്മദാബാദില്‍ നിന്നുള്ള രാജീവ് ചന്ദ്രശേഖറും പാര്‍ട്ടി ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള തേജസ്വി സൂര്യയെ യുവമോര്‍ച്ച ദേശീയ പ്രസിഡന്റായും തെരഞ്ഞെടുത്തു. ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും.
പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന് എത്തുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി എ.പി അബ്ദുള്ളക്കുട്ടി പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു. കേരളത്തില്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗമായുള്ള ആരും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.