മുവാറ്റുപുഴ : ജനങ്ങളുടെ മനസ്സിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആയെന്ന് ഡീൻ കുര്യാക്കോസ് എംപി. ജനങ്ങൾക്ക് ഇപ്പോഴും അദ്ദേഹം ആശ്രയമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ സാമീപ്യം തേടി ജനങ്ങൾ ഇപ്പോഴും എത്തുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാല്പതാം ചരമദിനത്തോട് അനുബന്ധിച്ച് ആരോഗ്യ ഉപകരണവും ഓണക്കോടിയും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പെരിങ്ങഴ സെൻ്റ് ജോസഫ് അഗതി മന്ദിരത്തിലെ മുപ്പതോളം അന്തേവാസികൾക്കാണ് ഓണക്കോടിയും ആരോഗ്യ ഉപകരണവും നൽകിയത്. ചരമ ദിനത്തോട് അനുബന്ധിച്ച് ഇവർക്ക് പ്രഭാത ഭക്ഷണവും വിതരണം ചെയ്തു.
തുടർന്ന് മുവാറ്റുപുഴ പാർട്ടി ഓഫീസിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കാർഷിക സഹകരണ വികസന ബാങ്ക് പ്രസിഡൻ്റ് മാത്യൂസ് വർക്കി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് സാബു ജോൺ അധ്യക്ഷത വഹിച്ചു. എ മുഹമ്മദ് ബഷീർ, വർഗ്ഗീസ് മാത്യൂ, സുഭാഷ് കടയ്ക്കോട്, മാത്യൂസ് വർക്കി, ഒ.പി ബേബി, ഹിപ്സൻ ഏബ്രഹാം, കെ.കെ ഉമ്മർ, ഷിബു പരീക്കൻ, റഫീഖ് പൂക്കടശേരി, കെ.ഒ ജോർജ്, സാബു പി. വാഴയിൽ, പോൾ ലൂയിസ്, കബീർ പൂക്കടശേരി, തോമസ് ഡിക്രൂസ്, വി.വി ജോസ്, പി.പി അലി, എ.പി സജി, സജി പായിക്കാടൻ, ബിജു പുളിക്കൻ, കെ. ഭദ്രപ്രസാദ്, ജിനു ആൻ്റണി, എം.സി വിനയൻ, എബി പൊങ്ങണത്തിൽ, രജിത പി, മിനി എൽദോ, ചിന്നമ്മ വർഗീസ്, റീന സജി, ഉമ്മർ മക്കാർ, ഷാൻ മുഹമ്മദ്, എബി പോൾ, സഹീർ മേനമറ്റം, എന്നിവർ സംസാരിച്ചു.