ദുബായ്: യൂസഫലി എന്ന നന്മമരത്തിന് കുരുക്കാവുകയാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ്. ഒപ്പം തുഷാറിന്റെ കേരളത്തിലേക്കുള്ള മടക്കവും വൈകും. ഒരുകേസില്‍ പ്രതിയാവുന്ന ആളെ സഹായിക്കല്‍ സാദാരണമാണ്. അത് യൂസഫലി ആയാലും മുഖ്യമന്ത്രി ആയാലും അത്തരം സഹായങ്ങള്‍ ചെയ്തു നല്‍കുക തന്നെവേണം. അതില്‍ തെറ്റില്ല. ഇവിടെ തുഷാറിനെ രക്ഷിക്കാന്‍ കത്തെഴുതിയ മുഖ്യമന്ത്രിയെ വിമര്‍ശിച്ചവരും പുകഴ്ത്തിയവരും ഉണ്ട്. ആ കത്ത് അങ്ങനെ തന്നെ വേണം. സഹായിക്കണം.
മുഖ്യമന്ത്രിയുടെ കത്തിന് ശേഷം ഇപ്പോള്‍ നടക്കുന്നത് അസാദാരണ സംഭവങ്ങളെന്ന് പറയാതെ വയ്യ. കേസില്‍ വാദിയെ വഴിക്കാക്കി തുഷാറിനെ പുറത്തിറക്കാന്‍ ആ കത്തിലില്ല. പിന്നെ ഉള്ളത് വ്യവസായിയുടെ പിടിവാശി. വലിപ്പം കാട്ടി വാദിയായ നാസില്‍ അബ്ദുള്ളക്ക് പണം നല്കാതെതന്നെ കേസില്‍ നിന്നും രക്ഷിച്ച് തുഷാറിനെ കേരളത്തിലെത്തിക്കാനുള്ള തിടുക്കം, ഇതൊക്കെ വിനാശമാവുന്നത് മലയാളിക്ക് ഒത്തിരി നന്മകള് ചൊരിഞ്ഞ യൂസഫലി എന്ന വലിയ മനുഷ്യനാണന്ന് പറയുന്നതും പ്രവാസി സമൂഹം തന്നെ. തുഷാര്‍-നാസില്‍ കേസില്‍ ഇവര്‍ ബഹുഭൂരിപക്ഷവും നിലയുറപ്പിച്ചിരിക്കുന്നതും നാസിലിനൊപ്പം.
തുഷാറിന് രക്ഷപെടാന്‍ പ്രതിഭാഗം നടത്തുന്നത് വലിയ കരുനീക്കങ്ങളാണ്. അതിന്റെ ഭാഗമാണ്
നാസില്‍ അബ്ദുള്ള ചെക്ക് മോഷ്ടിച്ചതായ തുഷാറിന്റെ ആരോപണം. തുഷാറിനായി കേസില്‍ ഇടപെട്ട ഗള്‍ഫ് വ്യവസായിയും നാസിലിനു പണം നല്‍കില്ലെന്ന തീരുമാനത്തിലാണത്രേ. കാരണം മറ്റൊന്നുമല്ല, ചിലമാധ്യമങ്ങളെ ഉപയോഗിച്ച് തുഷാറിന് വേണ്ടി നടത്തിയ പി.ആര് വര്‍ക്കിനിടെ നാസിലും വൃദ്ദമാതാപിതാക്കളും രംഗത്തുവന്നു. അതിന് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരവും പ്രവാസി ലോകം അവര്‍ക്ക് ശക്തമായ പിന്തുണയും നല്കി. ഇതൊക്കെ മൂലം ചെറുതായിപോയതാണ് വ്യവസായിയേയും കൂട്ടരേയും പ്രകോപിതരാക്കിയത്.
പണം നല്‍കില്ലന്ന് തുഷാറും പണം നല്‍കാതെ കേസ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ നാസിലും ഉറച്ചു നില്‍ക്കുകയാണ്. തുഷാര്‍ പണം നല്കാനുള്ളതിനു കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ ഹാജരാക്കാന്‍ ഒരുങ്ങുകയാണ് നാസില്‍ .
ചെക്കിലെ തുക സൂചിപ്പിക്കുന്ന കരാര്‍ രേഖകള്‍ തിങ്കളാഴ്ച അജ്മാനിലെ കോടതിയില്‍ നാസില്‍ ഹാജരാക്കിയിരുന്നു. ഈ സമയത്ത് കോടതി മറ്റുള്ളവരെ ഒഴിവാക്കി തുഷാറിനെയും നാസിലിനെയും മാത്രമായി ചേംബറില്‍ വിളിച്ചു വരുത്തി ഒത്തുതീര്‍പ്പ് സാധ്യതയുണ്ടോ എന്ന് ചോദിച്ചങ്കിലും ചെക്ക് മോഷണം പോയതാണെന്ന നിലപാടാണ് തുഷാര്‍ ആവര്‍ത്തിച്ചത്. എങ്കില്‍ ചെക്ക് മോഷണം പോയതിനു പരാതി നല്‍കിയിരുന്നോ എന്ന് തുഷാറിനോട് കോടതി ചോദിച്ചു. ഇല്ലെന്നായിര