കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ത്ഥിയെ ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ. സ്ഥാനാര്‍ത്ഥിയെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ ജോസഫിന്റെ വാദത്തെ തള്ളിയാണ് റോഷിയുടെ പ്രതികരണം. സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെയാണെന്ന് റോഷി അഗസ്റ്റിന്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കത്തിന് പ്രസക്തിയില്ല. കെ എം മാണിയുടെ സീറ്റ് ആര്‍ക്കെന്ന് എല്ലാവര്‍ക്കുമറിയാം. അതില്‍ അവകാശവാദത്തിന്റെ കാര്യമില്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.