കല്‍പ്പറ്റയില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗണ്മാന് സ്മിബിന് പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
എംഎല്‍എയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരന് ഇന്നലെ കല്പറ്റ ടൗണില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.
സ്മിബിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ”സിദ്ദിഖിനൊരു ഗണ്‍മാനുണ്ട്. ഗണ്മാന് യൂണിഫോമില്‍ നില്ക്കുന്ന പൊലീസുക്കാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഗണ്മാന് യൂണിഫോമില്‍ അല്ല. സ്ഥലത്ത് സിദ്ധീഖില്ല. തനി കോണ്‍ഗ്രസുകാരന്റെ രീതിയിലാണ് യൂണിഫോമിലുള്ള പൊലീസുകാരെ തള്ളിമാറ്റുന്നത്. ഗൗരവമേറിയ പ്രശ്നമാണ്.”-
സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടില്‍, സ്മിബിന് സംഘര്‍ഷത്തിനിടെ മറ്റു പൊലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ട്.