കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ ചിരകാല സ്വപ്നമായ ബൈപ്പാസ് രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യു.ഡി.എഫ്. കാഞ്ഞിരമറ്റം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്. ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ കാഞ്ഞിരപ്പള്ളിയില്‍ വികസന കുതിപ്പുണ്ടാകും. പ്രധാന നഗരമേഖലയായ കാഞ്ഞിരപ്പള്ളിയില്‍ പോലും പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങള്‍ ഏറെയുണ്ട്. എല്ലായിടത്തും വികസനം എത്തിക്കുകയാണ് ലക്ഷ്യം. മണിമല കുടിവെള്ള പദ്ധതിയിലൂടെ കുടിവെള്ള ക്ഷാമത്തിന് അറുതിവരുത്തുമെന്നും ജോസഫ് വാഴയ്ക്കന് പറഞ്ഞു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പര്യടനം മണ്ണാറക്കയം കവലയില്‍ നിന്ന് ആരംഭിച്ചു. തോമസ് കുന്നപ്പള്ളി പര്യടനം ഉദ്ഘാടനം ചെയ്തു. ജോയ് മുണ്ടമ്പിള്ളി, റോണി കെ. ബേബി, നൗഷാദ് കൊരട്ടിപ്പറമ്പില്‍, പി.എ. ഷെമീര്‍, അഡ്വ. അഭിലാഷ് ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ബാന്റ് മേളത്തിന്റെയും അന്‍പതോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കു തിരിച്ചു. ആലംപരപ്പ് കോളനി നിവാസികള്‍ നല്കിയ സ്വീകരണശേഷം കോളനികള്‍ സ്ഥാനാര്‍ഥിയോട് വീടുകളുടെ ദുരവസ്ഥയും ശുദ്ധജല ദൗര്‍ലഭ്യവും അടിസ്ഥാന സൗകര്യമില്ലായ്മയുമെല്ലാം വിശദീകരിച്ചു. കുട്ടികള്‍ നാട്ടുപൂക്കള്കെകാണ്ടു തീര്‍ത്ത ബൊക്കെ നല്കി സ്വീകരിച്ചു. കോളനിയിലെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങി.
അഞ്ചലിപ്പ, വിഴിക്കത്തോട്, കുറുവാമുഴി, മണങ്ങല്ലൂര്‍, ആലംപരിപ്പ്, കൂവപ്പള്ളി, കുളപ്പുറം, പട്ടിമറ്റം, കുരിശുകവല, മാനിടുംകുഴി, ആനിത്തോട്ടം, മഞ്ഞപ്പള്ളി, കോഴിയാനി, കപ്പാട്, കാളകെട്ടി, മാഞ്ഞൂക്കുളം, തുമ്പമട, വണ്ടനാമല, ഷാപ്പുപടി, കാവുങ്കല്‍പടി, തൊണ്ടുവേലി തുടങ്ങി മുപ്പത്തിഏഴ് കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ആനക്കല്ലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച സ്വീകരണകേന്ദ്രങ്ങളില്‍ പൂച്ചെണ്ടുകളും ഹാരങ്ങളും ഷാളുകളുമായി ജനങ്ങള്‍ ആവേശോജ്ജ്വലമായ വരവേല്‍പ്പു നല്കി. സിനി ജിബു, മിനി സണ്ണി, എം.കെ. ഷമീര്‍, അഡ്വ. ജീരാജ് എന്നിവര്‍ പ്രസംഗിച്ചു. കുറുവംമുഴിയില് കര്ഷകന് ജോസഫ് ഉറുമ്പേനിരപ്പേല്‍ സ്വന്തമായി വിളയിച്ച ഏത്തവാഴക്കുല നല്‍കിയാണ് സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കനെ സ്വീകരിച്ചത്. കുട്ടികളും യുവാക്കളും ഉള്‍പ്പെടെ നിരവധി പേര് സ്ഥാനാര്‍ഥിയെ കാണാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തി.