മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവും സിനിമാ താരവുമായ ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു. രാംപൂരില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജയപ്രദ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനിച്ചിട്ടുള്ള ജയപ്രദ, രണ്ട് തവണ എം.പിയായിരുന്നു.
ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന പരിപാടിയിലായിരുന്നു ജയപ്രദയുടെ ബി.ജെ.പി പ്രവേശം. ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, രാജ്യസഭ എം.പി അനില്‍ ബാലുനി എന്നിവര്‍ ചേര്‍ന്ന് ജയപ്രദയെ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു. മറ്റു മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
2004ലും 2009ലും സമാജ്വാദി പാര്‍ട്ടി ടിക്കറ്റിൽ രാംപൂരിൽ നിന്ന് മത്സരിച്ച ജയപ്രദ രണ്ട് തവണയും എം.പിയായിരുന്നു. നേരത്തെ തന്നെ ജയപ്രദ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.