തിരുവനന്തപുരം: കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങി ശശി തരൂർ എംപി . കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന മുന്നറിയിപ്പും നേരത്തെ തരൂർ നേത്യത്വത്തിന് നൽകിയിരുന്നു. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖം വിവാദമായതോടെ ശശി തരൂരിനെതിരെ വ്യാപകമായ സൈബര്‍ അക്രമണമാണ് ഉയർന്നിട്ടുള്ളത്.
തരുരുമായി ബിജെപി കേന്ദ്ര നേതൃത്വവും കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തിയിരുന്നു. ഇതിൻ്റെ ചുവട് പിടിച്ചാണ് ഒട്ടും മെരുങ്ങാതെ കോൺഗ്രസ് നേത്യത്വത്തെ വെല്ലുവിളിച്ച് തരൂർ രംഗത്തിറങ്ങിയത്. അടുത്ത ദിവസം തന്നെ തരൂർ പാർലമെൻ്റ് അംഗത്വം രാജിവയ്ക്കും. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് തരുരിന് നൽകി മന്ത്രിയാക്കാനാണ് ബിജെപി നീക്കം. ഒഴിവുവരുന്ന തിരുവനന്തപുരം സിറ്റ് ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുക്കാൻ കഴിയുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. തലസ്ഥാനത്ത് തരൂരിനോട് സുല്ല് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ഇവിടെ തുടരുകയാണ്. ഉപതെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിൽ രണ്ടാമത്തെ അക്കൗണ്ട് തുറക്കാമെന്നാണ് ബിജെപി ദേശീയ സംസ്ഥാന നേതൃത്തിൻ്റെ കണക്കുകൂട്ടൽ