ഡല്‍ഹി മദ്യനയ അഴിമതികേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോധി റോഡിലുള്ള സിബിഐ ആസ്ഥാനത്ത് ഇന്ന 11 മണിക്ക് സിസോദിയയോട് ഹാജരാകാന്‍ സിബിഐ കത്തി നല്കി.
മനീഷ് സിസോദിയയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനാണ് സിബിഐ നീക്കമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആരോപിച്ചു. അറസ്റ്റിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു എന്നാണ് തനിക്ക് കിട്ടിയ വിവരം, ഇത്തരം നടപടികള്‍ തീര്‍ത്തും ഖേദകരമാണ് എന്നും ഡല്‍ഹി മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ചോദ്യം ചെയ്യലിനായി കഴിഞ്ഞ ഞായറാഴ്ച്ച ഹാജരാകാന്‍ സിബിഐ സിസോദിയക്ക് നോട്ടീസ് നല്‍കിയിരുന്നു. ധനമന്ത്രി കൂടിയായ താന്‍ ഡല്‍ഹി ബജറ്റ് തയ്യാറാക്കുന്ന തിരക്കിലായതിനാല്‍ ഫെബ്രുവരി അവസാനം വരെ സമയം നീട്ടി നല്‍കണമെന്നായിരുന്നു സിസോദിയ കേന്ദ്ര അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഏജന്‍സികളോട് പൂര്‍ണമായും സഹകരിക്കുമെന്നും സിസോദിയ അറിയിച്ചു. ഇതോടെ സിസോദിയയുടെ ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു.
ഡല്‍ഹി മദ്യനയ അഴിമതി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസോദിയക്ക് ഒരാഴ്ച സമയം നീട്ടി നല്കി സിബിഐ. അറസ്റ്റിലാകുമെന്ന് ഭയപ്പെടുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും മായിരുന്നു സിസോദിയ പറഞ്ഞു.
2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്സേനയാണ് മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചത്. 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതില്‍ സിസോദിയയെ പ്രതി ചേര്‍ത്തിട്ടില്ല. അറസ്റ്റിലായ വ്യവസായികളായ വിജയ് നായര്‍, അഭിഷേക് ബോയിന്‍പള്ളി എന്നിവരടക്കം ഏഴ് പ്രതികളാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഡല്‍ഹി എക്സൈസ് നയം പരിഷ്കരിച്ചപ്പോള്‍ മദ്യലോബിയുടെ ഒത്താശയോടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് സര്‍ക്കാരിനെതിരായ ആരോപണം. ലൈസന്‍സ് ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തുവെന്നും ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ആരോപണം ഉയര്‍ന്നു. അഴിമതിയിലൂടെ മദ്യക്കമ്പനികള്‍ 12 ശതമാനം ലാഭമുണ്ടാക്കി. അതില്‍ 6 ശതമാനം ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോണിപ്പള്ളിയെപ്പോലുള്ള ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുവെന്നുമാണ് ആരോപണം.