മാധവന്‍കുട്ടി
കൊച്ചി: ഒടുവില്‍ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും പ്രതിയാവും ?. അന്വേഷണ പരിധിയില്‍ മുന്‍ മന്ത്രിയുമുണ്ടെന്ന് വിജിലന്‍സ് സമ്മതിച്ചു. മുന്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി തേടിയെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതോടെ മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് മറകള്‍ നീക്കി പുറത്തേക്ക്.കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കേസില്‍ ഇബ്രാഹിം കുഞ്ഞ് പ്രതി പട്ടികയിലെത്താനുള്ള സാധ്യത തന്നെയാണ് നിലനില്‍ക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അനുമതി തേടിയതെന്നത് ശ്രദ്ദേയമാണ്.
എട്ടേകാല്‍ കോടി രൂപയുടെ മൊബിലൈസേഷന്‍ ഫണ്ട് കരാറുകാര്‍ക്ക് അനുവദിച്ചതില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് .? സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടുണ്ടന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജടക്കമുള്ള പ്രതികള്‍ക്കും ക്യത്യത്തില്‍ പങ്കുണ്ട്. അതിനാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും വിജിലന്‍സ് പറയുന്നു.മുന്‍ മന്ത്രി അന്വേഷണ പരിധിയില്‍ നില്ക്കുന്നതിനാല് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും. ഇതാദ്യമായാണ് മുന്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി ചോദിച്ച കാര്യം വിജിലന്‍സ് വെളിപ്പെടുത്തുന്നത്.