തിരുവനന്തപുരം: മേയര്‍ വി കെ പ്രശാന്തിനെ ഇടതുപക്ഷം സ്ഥാനാര്‍ഥിയാക്കിയ വട്ടിയൂര്‍ക്കാവിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിതെറി. മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കാനുള്ള കെ മുരളീധരന്റെ ആവശ്യത്തിന് രമേശ് ചെന്നിതല കൂടി പച്ചക്കൊടി കാട്ടിയതോടെയാണ് എതിര്‍പ്പുമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ രംഗത്തുവന്നത്. ഇതോടെ കുറുപ്പിനുറപ്പായിരുന്ന വട്ടിയൂര്‍ക്കാവില്‍ എ ഗ്രൂപ്പുകാരായ കെ.എസ്.യു അധ്യക്ഷന്‍ കെ എം അഭിജിത്തും എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും പട്ടികയിലിടം പിടിച്ചു.
ചര്‍ച്ചകള്‍ വഴി മുട്ടിയതോടെയാണ് അഭിജിത്തിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദ്ദേശവുമായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ രംഗത്തിറങ്ങിയത്. എന്നാല്‍ അഭിജിത്തിന് താല്പര്യം അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്നും മത്സരിക്കാനാണ്. കൊടുവള്ളി സീറ്റില്‍ മുല്ലപ്പള്ളി രാമചന്ദ്രനും കണ്ണുണ്ട്. അദ്ദേഹം അതിനായുള്ള മുന്നൊരുക്കങ്ങള്‍ കൊടുവള്ളിയില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തടസമാകാവുന്ന അഭിജിത്തിനെ വട്ടിയൂര്‍ക്കാവിലേക്ക് പറിച്ചു നട്ടാല്‍ കൊടുവള്ളി തനിക്ക് സുരക്ഷിതമാകുമെന്ന കണക്കുകൂട്ടലാണ് മുല്ലപ്പള്ളി. ഇതിനാലാണ് അഭിജിത്തിനെ വട്ടിയൂര്‍ക്കാവിലിറക്കാന്‍ മുല്ലപ്പിള്ളി ശ്രമിക്കുന്നതും. അതേസമയം സീറ്റ് എ ഗ്രൂപ്പിന് നല്കിയാല് വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആവശ്യവും ശക്തമാണ്. എന്‍ഡിഎ സ്ഥാനാര്ത്ഥിയായികുമ്മനം രാജശേഖരന് തന്നെയാവും എത്തുക എന്ന പ്രതീക്ഷയിലാണ് പ്രാദേശിക ബിജെപി നേതൃത്വം.