ഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മൈക്ക് ഓഫ് ചെയ്തതതില്‍ പ്രതിഷേധം. മൈക്ക് ഓഫ് ചെയ്തതില്‍ പ്രതിഷേധിച്ച് I.N.D.I.Aയിലെ പാര്‍ട്ടികള്‍ സഭ ബഹിഷ്കരിച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസ്താവന നടത്തണമെന്ന I.N.D.I.Aയിലെ സഖ്യകക്ഷികളുടെ ആവശ്യം ഉന്നയിക്കുന്നതില്‍ നിന്നും ബിജെപി എംപിമാര്‍ മല്ലിമാര്ജ്ജുന് ഖാര്‍ഗെയെ തടഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.’പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കിയതില്‍ I.N.D.I.Aയിലെ എല്ലാ പാര്‍ട്ടികളും പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.