കൊച്ചി: മുസ്ലിം യൂത്ത് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ചിനു നേരെ പോലീസ് അക്രമം. ജില്ലാ ജനറൽ സെക്രട്ടറി അൻസാർ മുണ്ടാട്ടിന്റെ കണ്ണ് തകർത്തു, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
അക്ബർ, നൂറുദീൻ, അൻസാർ ഓണംപിള്ളി തുടങ്ങിയ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.. പരിക്കേറ്റവരെ കാക്കനാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുൾ മജീദ് സമരം ഉദ്ഘാടനം ചെയ്തു.. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: വി ഇ അബ്ദുൾ ഗഫൂർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു.