ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപെട്ടു ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷ കര്‍ണാടക കോടതി വീണ്ടും മാറ്റി. പത്താം തവണയാണ് ജാമ്യഹര്‍ജി കോടതി മാറ്റുന്നത്. ബിനീഷിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന് അസുഖമായതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ വാദത്തിനായി അഭിഭാഷകന് സമയം ചോദിച്ചപ്പോള്‍, വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നല്‍കുകയായിരുന്നു.
ബിനീഷിൻ്റെ അഭിഭാഷകന് അടുത്ത ബുധനാഴ്ചയും ഇഡിക്ക് വ്യാഴാഴ്ചയും വിശദമായ വാദം അവതരിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. തൻ്റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയിലധികം രൂപ സംബന്ധിച്ച് ബിനീഷ് നല്കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്.
തൻ്റെ അച്ഛന് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ജയിലിലായിട്ട് 234 ദിവസം കഴിഞ്ഞു. പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കഴിയുന്നത്.