സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിനു മറുപടി പറയേണ്ടിവരും. കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എം ബി രാജേഷ് അറിവും അനുഭവസമ്പത്തും സമന്വയിച്ച വ്യക്തിത്വമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. 15ാം കേരള നിയമസഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്ക് എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടാണ് ലഭിച്ചത്.