നാലൂ വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എല്‍ ഡി എഫ് നടത്തുന്ന ഗൃഹ സന്ദര്‍ശന പരിപാടി വിജയിപ്പിക്കാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭ്യര്‍ത്ഥിച്ചു. പ്രകടന പത്രികയിലെ ഏതാണ്ട് എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കിയ ഗവണ്മെന്റ് അപ്രതീക്ഷിതമായ പ്രതിസന്ധികളേയും പ്രകൃതി ദുരന്തങ്ങളേയും അതിജീവിച്ചാണ് മുന്നേറിയത്.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി വീര്‍പ്പു മുട്ടിച്ചപ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സുഭിക്ഷ പദ്ധതിയുടെ പ്രചരണവും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കണം. കാര്‍ഷികവൃത്തിയില്‍ ആഭിമുഖ്യമുള്ളവരേയും യുവാക്കളേയും ഈ പദ്ധതിയില്‍ പങ്കാളികളാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കാനം രാജേന്ദ്രന് അഭ്യര്‍ത്ഥിച്ചു