ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മിനിമം വേതന വാഗ്ദാനം തട്ടിപ്പും കാപട്യവുമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ദാരിദ്ര്യം രാഷ്ട്രീയവല്‍ക്കരിച്ച ചരിത്രമാണ് കോണ്‍ഗ്രസിന്റേതെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി. അഞ്ചു പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ വഴി സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ പണം നേരിട്ട് എത്തുന്നുണ്ട്. ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ധനസഹായം നല്‍കുന്നതിനെ സുപ്രീംകോടതിയില്‍ എതിര്‍ത്തവരാണ് അഭിഭാഷകരായ കോണ്‍ഗ്രസ് നേതാക്കളെന്നും ജയ്റ്റ്ലി വിമര്‍ശിച്ചു.
അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് 12000 രൂപ മിനിമം വേതനം ഉറപ്പുവരുത്തുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്നു പറഞ്ഞിരുന്നു . കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമാണ് രാഹുല്‍ ഗാന്ധി ഇന്ന് നടത്തിയത്. ദാരിദ്ര്യത്തിനെതിരായ വന്‍ പോരാട്ടമാണ് പദ്ധതിയെന്ന് രാഹുല്‍ അവകാശപ്പെട്ടു.