തിരുവനന്തപുരം: പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കളങ്കമുണ്ടാക്കുന്ന വ്യക്തികളെ തുടര്‍ന്ന് ചുമന്നു പോകേണ്ട ബാധ്യത സര്‍ക്കാരിനില്ല. ഇങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം ആഗ്രഹിക്കുന്ന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്വം നിര്‍വഹിക്കാത്തവര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി താക്കീത് നല്കി. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കാമെന്ന ചിന്ത ചുരുക്കം ചിലര്‍ക്കുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് ധാരണ. സിവില്‍ സര്‍വീസിലെ പുഴുക്കുത്തുകളായെ ഇവരെ കാണാന്‍ പറ്റുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.