അനില്‍ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പാര്‍ട്ടി നയം അധ്യക്ഷന്‍ വ്യക്തമാക്കി. സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വി ഡി സതീശന് വ്യക്തമാക്കി. ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടാകണം എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ഗുജറാത്ത് കലാപ വിഷയം ഇനിയും ചര്‍ച്ച ആക്കേണ്ട കാര്യമില്ല. കോടതി വിധി വന്ന ശേഷം വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.