തിരുവനന്തപുരം : സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വിജയിച്ചു. 14,438 വോട്ടിനാണ് വികെ പ്രശാന്ത് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിനെയാണ് നിലവില്‍ തിരുവനന്തപുരം മേയറായ പ്രശാന്ത് തന്റെ കന്നിയങ്കത്തില്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ മൂന്നാം സ്ഥാനത്തു നിന്നാണ് ഇടതുമുന്നണിയുടെ വിജയക്കുതിപ്പ്. രണ്ടു തവണയും രണ്ടാമത് എത്തിയ ബിജെപി ബഹുദൂരം പിന്നിലായി. തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് 34 കാരനായ പ്രശാന്ത്.