തിരുവനന്തപുരo : ലോക്സഭാ സീറ്റിൽ നരേന്ദ്ര മോദി വന്നാലും നേരിടാൻ തയാറാണെന്ന് ശശി തരൂർ. മറ്റ് ചില മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ വീണ്ടും മൽസരിക്കണോ എന്ന് ഇടയ്ക്ക് ആലോചിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ തരൂർ, സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടിയെ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അതേസമയം, മുന്നണിയിൽ സീറ്റ് ചർച്ചകൾ ഒന്നും തുടങ്ങിയിട്ടില്ലെന്ന് കെ.മുരളീധരൻ വ്യക്തമാക്കി.