കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണി. ജനാധിപത്യപരമായ രീതിയിലാണ് ചെയർമാനെ തെരഞ്ഞെടുത്തത് അതിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായി ഇന്ന് സമവായ ചർച്ച നടത്താനിരിക്കെയാണ് ജോസ് കെ മാണിയുടെ പ്രതികരണം. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷമായിരിക്കും കോൺഗ്രസ് നേതാക്കളുമായുളള കൂടിക്കാഴ്ച.
ചെയർമാൻ എന്ന പദവി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ വിലക്കിയ തൊടുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ ജോസ് കെ മാണി കോടതിയെ സമീപിച്ചു. കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി അഡ്വാൻസ് പെറ്റീഷൻ നൽകി. തങ്ങളുടെ വാദം കേൾക്കാതെയാണ് നടപടിയെന്നാണ് ജോസ് കെ മാണി പരാതിയില്‍ പറയുന്നത്.