മുവാറ്റുപുഴ: നഗരത്തെ ചെങ്കടലാക്കി ജോയ്സ് ജോർജിന്റെ കൊട്ടികലാശം. ഇടുക്കി പാർലമെന്റ് നിയോജകമണ്ഡലത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജിന്റെ കൊട്ടിക്കലാശം മുവാറ്റുപുഴ കച്ചേരിത്താഴത്തായിരുന്നു. രാവിലെ മുതൽ എൽഡിഎഫ് പ്രവർത്തകർ വിവിധ പഞ്ചായത്തുകളിൽ ചെറുജാഥകളും ബൈക്ക് റാലികളും ചെണ്ടമേളം നാസിക് ഡോൾ, അടക്കമുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനങ്ങൾ നടത്തുകയും വൈകിട്ടോടെ പ്രവർത്തകർ പ്രകടനമായി നഗരത്തിലേക്ക് ഒഴുകിയെത്തി. കച്ചേരിത്താഴത്തേക്ക് പ്രവർത്തകർ ഒഴുകിയെത്തിയതോടെ നഗരം ചെങ്കടലായിമാറി.
വിവധ പഞ്ചായത്തുകളിൽ നിന്ന് നൂറുകണക്കിന് ബൈക്കുകളാണ് ചെങ്കൊടിയും ജോയ്സ് ജോർജ്ജിന്റെ ഫോട്ടോയോടുകൂടിയ പ്ലെകാർഡുകളുമേന്തി മുവാറ്റുപുഴ നഗരത്തിലേക്ക് ഒഴുകുയെത്തിയത്. എൽഡിഎഫ് നേതാക്കളായ ബാബു പോൾ, എൽദോ എബ്രാഹാം, ഷാജി മുഹമ്മദ്, പി.ആർ. മുരളീധരൻ, കെ എ നവാസ്, കെ പി രാമചന്ദ്രൻ ജോളി പൊട്ടയ്ക്കൽ, ഷൈൻ ജേക്കബ് വിൻസൺ നെടും കല്ലേൽ എന്നിവർ നേതൃത്വം നൽകി.
കൊട്ടികലാശത്തിനെത്തിയ പ്രവർത്തകരുടെ ആവേശം അണപൊട്ടി ഒഴുകുകയായിരുന്നു.ജോയ്സ് ജോർജ്ജിന്റെ കലാശകൊട്ട് മുവാറ്റുപുഴയിൽ യുവജന കൂട്ടായ്മയായി മാറുകയായിരുന്നു. മുവാറ്റുപുഴയുടെ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കുന്നതായ കലാശകൊട്ടാണ് ഇന്നലെ കച്ചേരിത്താഴത്ത് നടന്നത്.