തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ റോഡ് ഷോയോടുകൂടി ആരംഭിച്ച അവസാനഘട്ട പ്രചാരണം വാദ്യമേള അകമ്പടിയോടെ കൊട്ടിക്കലാശിച്ചു. ചിലയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ല കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാസംവിധാനമാണ് ഒരുക്കിയിരുന്നത്.
സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 40 ദിവസക്കാലം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് ആവേശമാണ് ഇന്ന് കൊടിയിറങ്ങിയത്. വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടത്. തങ്ങളെ ലാവുംവിധം കളം നിറഞ്ഞ് പ്രചരണം കൊഴിപ്പിച്ചതിന്റെ
ആത്മവിശ്വാസത്തിലാണ് മുന്നണികൾ.
ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം, തൃശൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകുന്നേരം ആറുമണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക. ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ട്. അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ല.
നിശബ്ദപ്രചാരണമാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്