മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. താന്‍ മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ല. തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്ക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ചത് ബി.ജെ.പിയാണ്. കേരളത്തേില്‍ ഇരു മുന്നണികളുടെയും പ്രസക്തി നഷ്ടപ്പെട്ടെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.
തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ വഴിവിട്ട ചില വാക്കുകള്‍ ചിലരില്‍ നിന്ന് ഉണ്ടായ സാഹചര്യത്തില്‍ ഇത് തുടരാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ഈ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനവുമായി ഏറ്റുമുട്ടലിന് ബിജെപി ഇല്ലെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടക്കണമെന്നും പറഞ്ഞതിനെ മാപ്പ് പറഞ്ഞതായി ചിത്രീകരിച്ചുവെന്നാണ് ശ്രീധരന് പിള്ള പറയുന്നത്. ജീവിതത്തില്‍ അങ്ങനെ ആകെ ഒരു തവണയാണ് മീണയെ വിളിച്ചിട്ടുള്ളൂ എന്നും പിള്ള പറയുന്നു.
മാധ്യമങ്ങളെ വിളിച്ച് വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇങ്ങനെയാണ് എന്ന് പറഞ്ഞതിലൂടെ ടിക്കാറാം മീണ സ്വയം ചെറുതാവുകയാണ് ചെയ്തത്. ദുരുദ്ദേശത്തോട് കൂടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിനെതിരേ സിവിലായും ക്രിമിനലായും മാനനഷ്ട കേസ് കൊടുക്കും. അതേസമയം, ശബരിമലയെച്ചൊല്ലിയുള്ള വിവാദപ്രസംഗത്തെയും ശ്രീധരന് പിള്ള ന്യായീകരിക്കുന്നു.