പാലാ: കോട്ടയത്ത് ഇന്നത്തെ എന്‍ഡിഎ കണ്‍വെന്‍ഷനിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ്. അതിനാല്‍ തന്നെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല. വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് ബിജെപിയുമായി എന്ത് ബന്ധം, പിണറായിയുടെ ആടുതല്ലിയാണ് വെള്ളാപ്പള്ളിയെന്നും പിസി ആരോപിച്ചു. എന്‍ഡിഎയുടെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. ബിജെപിയില്ലാതെ ബിഡിജെഎസില്ല. ബിജെപി പിന്തുണയില്ലെങ്കില്‍ അവര്‍ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് നല്കിയ സീറ്റാണ് കോട്ടയം. ഇവിടെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പിള്ളിയാണ് മത്സരിക്കുന്നത്. വെള്ളാപ്പിള്ളി പിസി പോര് മുറുകുന്നതിനിടെയാണ് ഇന്ന് കോട്ടയത്ത് കണ്വന്ഷന് നടക്കുന്നത്. കണ്‍വെന്‍ഷനില്‍ ക്ഷണമില്ലന്ന് പി സി ജോര്‍ജ് തന്നെ തുറന്നുപറഞ്ഞതോടെ ഇവര്‍ക്കിടയിലെ പോര് മുറുകുകയാണ്.