ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്‍പതാംഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ പത്ത് സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്.
കാര്‍ത്തി ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നാണ് ജനവിധി തേടുന്നത്. മുന്‍ കേന്ദ്രമന്ത്രി ഇ.എം.സുന്ദര്സനാ നാച്ചിയപ്പനും മണ്ഡലത്തിലായി അവകാശമുന്നയിച്ച് രംഗത്തെത്തിയിരുന്നു. 1999ല്‍ ശിവരംഗത്തില് നിന്ന് ജയിച്ച് നാച്ചിയപ്പന്‍ ലോക്സഭയില്‍ എത്തിയിരുന്നു. ബി.കെ. ഹരിപ്രസാദ് (ബംഗളൂരു സൗത്ത്), താരിഖ് അന്‍വര്‍ (കത്തിഹാര്‍-ബിഹാര്‍), സുരേഷ് ധനോക്കര് (ചന്ദ്രപുരി-മഹാരാഷ്ട്ര ) എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍.
The Congress Central Election Committee announces the ninth list of candidates for the ensuing elections to the Lok Sabha pic.twitter.com/6ZM8XBrJJs
— Congress (@INCIndia) March 24, 2019